പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ പോര് രൂക്ഷം

ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ജോസഫും ജോസ് കെ മാണിയും തങ്ങളുടെ വാദഗതികള്‍ മുന്നോട്ടുവയ്ക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.

Update: 2019-08-25 18:50 GMT

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസി (എം) ല്‍ പോര് രൂക്ഷമായി. പാലാ സീറ്റില്‍ അവകാശവാദവുമായി കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രംഗത്തെത്തിയതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫിനും വീണ്ടും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ജോസഫും ജോസ് കെ മാണിയും തങ്ങളുടെ വാദഗതികള്‍ മുന്നോട്ടുവയ്ക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.

പാലായില്‍ ആര് മല്‍സരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശങ്ങള്‍ തങ്ങള്‍ക്കാണെന്നാണ് ഇരുവിഭാഗത്തിന്റെയും നേതാക്കളുടെ വാദം. പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം പാര്‍ട്ടി സ്റ്റിയറിങ് കമ്മറ്റി ചേര്‍ന്ന് എന്നെ അതിന് ചുമതലപ്പെടുത്തി. അതെക്കുറിച്ച് താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിയായി ഇപ്പോള്‍ ഒരുപേരും പരിഗണനയിലില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റിയാണു തീരുമാനമെടുക്കുന്നത്.

അതേസമയം, നിഷാ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്ത അദ്ദേഹം തള്ളി. കെ എം മാണിയുടെ കുടുംബത്തില്‍നിന്ന് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്നില്ലെന്നും വിജയസാധ്യതയാണ് മുഖ്യവിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാലായില്‍ ആര് മല്‍സരിക്കണമെന്ന് ജോസ് കെ മാണി തീരുമാനിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന് തന്നെയാണ് സീറ്റ്. രണ്ടിലയിലായിരിക്കും മല്‍സരിക്കുക. ജോസ് കെ മാണി ചെയര്‍മാനായ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പുതുശ്ശേരി വ്യക്തമാക്കി.

പാലാ സീറ്റില്‍ പി ജെ ജോസഫ് പിടിമുറുക്കാനുള്ള നീക്കത്തിനെതിരേ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിനും രംഗത്തെത്തിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയതട്ടകമായ പാലായിലെ തിരഞ്ഞടുപ്പ് സംബന്ധിച്ച് പി ജെ ജോസഫ് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പരിഹസിച്ചു. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. ചെയര്‍മാനെന്ന് ആവര്‍ത്തിച്ച് പ്രസ്താവന നല്‍കുന്ന പി ജെ ജോസഫ് ഏത് പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല.

ജനാധിപത്യപരമായി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞടുത്തതാണെന്നും റോഷി വ്യക്തമാക്കി. പാലാ സീറ്റിന്റെ കാര്യത്തില്‍ പി ജെ ജോസഫ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിന്ന ജോസഫിനെ യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് അനുനയിപ്പിച്ചത്. എന്നാല്‍, അതിനുശേഷം ജോസ് കെ മാണിയും ജോസഫുമായുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടായി. കെ എം മാണിയുടെ മരണത്തിനുശേഷം ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള പിടിവലിയാണ് കേരള കോണ്‍ഗ്രസിനെ വീണ്ടുമൊരു പിളര്‍പ്പിലെത്തിച്ചത്.

കേരള കോണ്‍ഗ്രസ് (എം) ന്റെ ചെയര്‍മാന്‍ താനാണെന്നാണ് ജോസഫും ജോസ് കെ മാണിയും ആവര്‍ത്തിക്കുന്നത്. ഇടഞ്ഞുനില്‍ക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ പേരില്‍ മണ്ഡലത്തില്‍ ജോസഫ് വിഭാഗം ഒറ്റയ്ക്ക് മല്‍സരിച്ചേക്കുമെന്നാണ് വിവരം. കേരള കോണ്‍ഗ്രസിലെ അനൈക്യം കേരള കോണ്‍ഗ്രസിന്റെ തട്ടകമായ പാലാ മണ്ഡലം നഷ്ടപ്പെടുന്നതിന് കാരണമാവുമോയെന്ന ആശങ്കയിലാണ് അണികളും യുഡിഎഫ് നേതൃത്വവും. സപ്തംബര്‍ 23നാണ് പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്ര 

Tags:    

Similar News