ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു

Update: 2019-02-20 11:27 GMT
ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു

ജയ്പൂര്‍: ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാകിസ്താനി തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു. 2011 മുതല്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ഷാകിറുല്ല എന്ന പാക് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ജയിലിലുണ്ടായ വഴക്കിനിടെയാണു പക് തടവുകാരന്‍ കൊല്ലപ്പെട്ടതെന്നു പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രൂപീന്ദര്‍ സിങ് പറഞ്ഞു. എന്നാല്‍ പുല്‍വാമ ആക്രമണമാണു കൊലക്കു കാരണമെന്നാണു വിലയിരുത്തല്‍. സഹതടവുകാരായ മൂന്നുപേരാണു ഷാകിറുല്ലയെ കൊലപ്പെടുത്തിയതെന്നാണു സംശയിക്കുന്നത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത പോലിസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  

Tags:    

Similar News