സ്വന്തം വിങ് കമാന്‍ഡറെ പാകിസ്താനികള്‍ അബദ്ധത്തില്‍ തല്ലിക്കൊന്നതായി റിപോര്‍ട്ട്
ഇന്ത്യ-പാക് വെടിവെപ്പിനിടെ തകര്‍ന്ന വിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട വ്യോമസേനാ പൈലറ്റാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയത്.പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം.

ഇസ്ലാമാബാദ്: ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിങ് കമാന്‍ഡറെ പാകിസ്ഥാനികള്‍ തല്ലിക്കൊന്നതായി റിപോര്‍ട്ട്. ഇന്ത്യ-പാക് വെടിവെപ്പിനിടെ തകര്‍ന്ന വിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട വ്യോമസേനാ പൈലറ്റാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയത്.പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം. ജനങ്ങള്‍ക്ക് മുമ്പില്‍പ്പെട്ട പൈലറ്റ് ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം.പാക് പിടിയിലായ ഇന്ത്യന്‍ വ്യോമാസേനാ വൈമാനികനായ അഭിനന്ദന്‍ വര്‍ധനെ പാക് അധികൃതര്‍ ഇന്ത്യയ്ക്കു കൈമാറിയ വേളയിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.
പാകിസ്താന്റെ എഫ്16 യുദ്ധ വിമാനത്തിലെ പൈലറ്റ് വിങ് കമാന്റര്‍ ഷെഹ്‌സാദുദ്ദീനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയയായിരുന്നു സംഭവം. ഷഹാസ് എഫ് 16 വിമാനം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പറത്തുന്നതിനിടെ മിസൈല്‍ ആക്രമണത്തില്‍ വിമാനം തകര്‍ന്നു. പാരച്ചൂട്ടില്‍ പാക് അധിനിവേശ കാശ്മീരിലെ ലാം വാലിയിലാ മേഖലയില്‍ ഷഹാസ് ഇറങ്ങി. ഇവിടെ വെച്ച് നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ അയാള്‍ പാക് സൈനികനാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇദ്ദേഹം എയര്‍ മാര്‍ഷലിന്റെ മകനാണ്. ഷെഹ്‌സാദുദ്ദീന്‍ വീണ വിമാനം ഇന്ത്യയുടേതാണ് എന്നാണ് പാക് സൈന്യവും ആദ്യം കരുതിയത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ത്തുവെന്ന് പാക് സൈന്യം അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ സൈന്യം വെടിവച്ചിട്ടുവെന്നാണ് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ബുധനാഴ്ച പറഞ്ഞത്. രണ്ട് ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്നും ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന പിന്നീട് അദ്ദേഹം തിരുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷെഹ്‌സാദുദ്ദീന്‍ പീന്നിട് മരിച്ചു. ഇയാള്‍ പാക് സൈനികനാണെന്ന് വൈകിയാണ് പാക് സൈന്യം പോലും തിരിച്ചറിഞ്ഞത്. ലണ്ടന്‍ കേന്ദ്രമായുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. ഷെഹ്‌സാദുദ്ദീന്റെ ബന്ധുക്കളാണ് ഖാലിദ് ഉമറിനോട് സംഭവം വിശദീകരിച്ചത്. എന്നാല്‍, ഇക്കാര്യം പാകിസ്താന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.