ജമ്മു കശ്മീലെ അഖ്‌നൂര്‍ മേഖലയില്‍ പാക് വെടിവയ്പ്; ഇന്ത്യ തിരിച്ചടിച്ചു

വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടു. അഖ്‌നൂരില്‍ രാവിലെ 6.30ഓടെ വെടിവയ്പ്പ് അവസാനിച്ചതായി സൈനികവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.

Update: 2019-03-04 04:48 GMT

ശ്രീനഗര്‍: ജമ്മു കശ്മീലെ അഖ്‌നൂര്‍ മേഖലയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ മൂന്നോട് കൂടെയായിരുന്നു വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടു. അഖ്‌നൂരില്‍ രാവിലെ 6.30ഓടെ വെടിവയ്പ്പ് അവസാനിച്ചതായി സൈനികവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും പരസ്പരം വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. രജൗരിയിലെ 15 ഇടങ്ങളില്‍ പാക്കിസ്താന്‍ നടത്തിയ മിസൈല്‍, മോര്‍ട്ടാര്‍ ആക്രമണങ്ങളില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നിസാര പരിക്കേറ്റിരുന്നു.

പുല്‍വാമയ്ക്ക് തിരിച്ചടിയായി പാകിസ്താനില്‍ കടന്നുകയറി ഇന്ത്യന്‍ ആക്രമണം നടത്തിയിരുന്നു. വ്യോമസേനയുടെ 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നിയന്ത്രണ രേഖ കടന്ന് 1,000 കിലോഗ്രാം ബോംബുകള്‍ വര്‍ഷിച്ചുവെന്നും മൂന്ന് ആല്‍ഫാ കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തുവെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Tags: