സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ശുപാര്‍ശ

പാരിസില്‍ നടക്കുന്ന എഫ്എടിഎഫിന്റെ അന്താരാഷ്ട്ര സഹകരണ പുനപ്പരിശോധനാ സമിതിയുടെ യോഗത്തിന്റെതാണ് ശുപാര്‍ശ.

Update: 2020-02-18 16:20 GMT

പാരിസ്: സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)ന്റെ ശുപാര്‍ശ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഫെബ്രുവരി 21ന് ഉണ്ടാകും. പാരിസില്‍ നടക്കുന്ന എഫ്എടിഎഫിന്റെ അന്താരാഷ്ട്ര സഹകരണ പുനപ്പരിശോധനാ സമിതിയുടെ യോഗത്തിന്റെതാണ് ശുപാര്‍ശ.

മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സഈദിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തുര്‍ക്കിയും മലേസ്യയും പാകിസ്ഥാനെ പിന്തുണച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാഫിസ് സഈദിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷിച്ചത് കഴിഞ്ഞയാഴ്ചയാണ്.ായാണ് ഹാഫിസ് സയീദിന് പാക് കോടതി തടവുശിക്ഷ വിധിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.




Tags:    

Similar News