ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍

ഇസ്രായേലിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. രാജ്യത്തിന്റെ സ്ഥാപകനായ ഖാഇദെ അസമിന് ഉണ്ടായിരുന്നതും ഇതുതന്നെ. ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി ഫലസ്തീനികള്‍ക്ക് അവരുടെ അവകാശം ലഭിക്കുന്നതുവരെ തങ്ങള്‍ക്ക് ഇസ്രായേലിനെ അംഗീകരിക്കാനാവില്ല.

Update: 2020-08-26 17:30 GMT

ഇസ്‌ലാമാബാദ്: ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ തങ്ങളുടെ രാജ്യം ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നതില്‍ ഇസ്‌ലാമാബാദ് യുഎഇയെ പിന്തുടരില്ലെന്ന് തന്റെ രണ്ടു വര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ വ്യക്തമാക്കി.

ഇസ്രായേലിനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. രാജ്യത്തിന്റെ സ്ഥാപകനായ ഖാഇദെ അസമിന് ഉണ്ടായിരുന്നതും ഇതുതന്നെ. ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി ഫലസ്തീനികള്‍ക്ക് അവരുടെ അവകാശം ലഭിക്കുന്നതുവരെ തങ്ങള്‍ക്ക് ഇസ്രായേലിനെ അംഗീകരിക്കാനാവില്ല.

ഒരു രാജ്യമെന്ന നിലയില്‍ ഇസ്രായേലിനെ അംഗീകരിക്കുന്നത് ഇന്ത്യ അനധികൃതമായി കയ്യേറിയ ജമ്മു കശ്മീരിനു മേലുള്ള പാകിസ്താന്റെ നിലപാട് ഉപേക്ഷിക്കുന്നതിന് തുല്ല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഫലസ്തീനികളുടെ കാര്യം കശ്മീരിലെ ജനങ്ങള്‍ക്ക് സമാനമാണ്, അവരുടെ (ഫലസ്തീനികള്‍) അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും ഇസ്രായേല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുയുമാണവര്‍. യുഎഇയും ഇസ്രായേലും തമ്മില്‍ ഒപ്പുവച്ച നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള കരാറിനെതിരെ പതിനായിരങ്ങളാണ് ഞായറാഴ്ച പാകിസ്താനില്‍ തെരുവിലിറങ്ങിയത്.

Tags:    

Similar News