ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ജെയ്ശിനെ ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി മുഷര്‍റഫ്

സായുധസംഘടനയായ ജയ്‌ശെ മുഹമ്മദിനെ തന്റെ ഭരണകാലയളവില്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷര്‍റഫിന്റെ വെളിപ്പെടുത്തല്‍.

Update: 2019-03-07 04:46 GMT

ഇസ്ലാമാബാദ്: സായുധസംഘടനയായ ജയ്‌ശെ മുഹമ്മദിനെ തന്റെ ഭരണകാലയളവില്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്നതായി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷര്‍റഫിന്റെ വെളിപ്പെടുത്തല്‍. ഹം ന്യൂസിലെ ടോക്ക് ഷോയ്ക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മുഷര്‍റഫിന്റെ ഈ വെളിപ്പെടുത്തല്‍.

ജെയ്ശിനെതിരേയുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 2003 ഡിസംബറില്‍ തന്നെ രണ്ടു തവണ ജെയ്ശ് സംഘം തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. പിന്നെ എന്തു കൊണ്ടാണ് അവര്‍ക്കെതിരേ നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് ആ സമയം 'വ്യത്യസ്ഥ'മായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറപടി. തനിക്കെതിരേ വധശ്രമമുള്‍പ്പെടെ നടത്തിയെങ്കിലും തന്റെ ഭരണകാലയളവില്‍ അവര്‍ക്കെതിരേ കടുത്ത നടപടികൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുഷര്‍റഫ് വ്യക്തമാക്കി.




Tags:    

Similar News