വിദേശത്ത് പോവാന്‍ രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍

ന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

Update: 2019-09-07 12:05 GMT

ന്യൂഡല്‍ഹി: വിദേശപര്യടനത്തിന് പോവുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിമാനത്തിന് തങ്ങളുടെ വ്യാമപാതയില്‍ പ്രവേശനാനുമതി നിഷേധിച്ച് പാകിസ്താന്‍. രാഷ്ട്രപതിയുടെ ഐസ്‌ലന്‍ഡ് യാത്രയ്ക്കാണ് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചത്. ഇന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി. നയതന്ത്ര കാര്യങ്ങളില്‍ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഇങ്ങനൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഖുറേഷി പറഞ്ഞു.

ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണ തീരുമാനം കൈകൊള്ളാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി. ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്.

ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസമാണു വീണ്ടും പൂര്‍ണനിലയില്‍ തുറന്നത്. വ്യോമപാത അടച്ചത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനു പിന്നാലെ പ്രതിഷേധമെന്നോണം പാകിസ്താന്‍ ആഗസ്ത് എട്ടിന് അവരുടെ വ്യോമപാതകളിലൊന്ന് അടച്ചിരുന്നു.


Tags:    

Similar News