പത്മ ഭൂഷണ്‍ പണ്ഡിറ്റ് രാജന്‍ മിശ്ര കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-04-25 19:13 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പദ്മഭൂഷണ്‍ പണ്ഡിറ്റ് രാജന്‍ മിശ്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 70 വയസ്സായിരുന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. ബനാറസ് ഘരാനയിലെ പ്രശസ്ത ക്ലാസിക്കല്‍ ഗായകനായിരുന്ന രാജന്‍ മിശ്രയ്ക്ക് 2007ലാണ് പത്മഭൂഷണ്‍ ലഭിച്ചത്. രാജന്‍ മിശ്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

    സജന്‍ മ്യൂസിക്കല്‍ ഗ്രൂപ്പ് അംഗമായ രാജന്‍ മിശ്ര വിദേശത്ത് 1978ല്‍ ശ്രീലങ്കയില്‍ തന്റെ ആദ്യ സംഗീതക്കച്ചേരി നടത്തിയ ശേഷം ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, അമേരിക്ക, യുകെ, നെതര്‍ലാന്റ്‌സ്, റഷ്യ, സിംഗപ്പൂര്‍, ഖത്തര്‍, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ക്കച്ചേരി അദ്ദേഹം അവതരിപ്പിച്ചു.

    രാജന്‍ മിശ്രയും സജന്‍ മിശ്രയും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ ഖയാല്‍ ശൈലിയില്‍ സഹോദര ഗായകരാണ്. ഇരുവരും ലോകപ്രശസ്തരാണ്. ഇദ്ദേഹത്തിന്റെ ''ഭൈരവ് സേ ഭൈരവി തക്'', ''ഭക്തിമല'', ''ദുര്‍ഗതി നാഷിനി ദുര്‍ഗ'', ''ആരതി കിജായ് ഹനുമാന്‍ ലാല കി'' തുടങ്ങിയ പ്രസിദ്ധമാണ്.

Padma Bhushan Pandit Rajan Mishra Dies Due To Covid

Tags: