ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന് ജാമ്യം

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 24 വരെ ചിദംബരം കസ്റ്റഡിയിലാണ്. അതിനാല്‍ അതിനുള്ള നിയമ നടപടി കൂടി അദ്ദേഹം നേരിടേണ്ടി വരും.

Update: 2019-10-22 06:08 GMT

ന്യൂഡല്‍ഹി: സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. രാജ്യം വിട്ടുപോവരുതെന്ന ഉപാധിയോടെയാണ് സുപ്രിംകോടതി ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 24 വരെ ചിദംബരം കസ്റ്റഡിയിലാണ്. അതിനാല്‍ അതിനുള്ള നിയമ നടപടി കൂടി അദ്ദേഹം നേരിടേണ്ടി വരും.

    രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. ചിദംബരം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കേസ് അട്ടിമറിക്കുമെന്നുമുള്ള സിബിഐയുടെ വാദം കോടതി തള്ളി. അന്വേഷണ സംഘം വിളിപ്പിക്കുമ്പോഴെല്ലാം നേരിട്ട് ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് 21ന് ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നിന്നാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്.







Tags:    

Similar News