നഷ്ടമായത് കേരളത്തിന്റെ സര്‍വതോന്മുഖ പ്രതിഭ: പി അബ്ദുല്‍ മജീദ് ഫൈസി

Update: 2020-05-29 05:01 GMT

കോഴിക്കോട്: എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ സര്‍വതോന്മുഖ പ്രതിഭയായ തികഞ്ഞ മതേതര വാദിയെയാണ് കേരളത്തിന് നഷ്ടമായതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നേതാവ്. സാഹിത്യ മേഖലയ്ക്ക് കനത്ത സംഭാവന നല്‍കിയ എഴുത്തുകാരന്‍. പ്രകൃതിയെ ആഴത്തില്‍ സ്‌നേഹിച്ച പരിസ്ഥിതി വാദി. ഇന്ത്യയിലെ തല മുതിര്‍ന്ന സോഷ്യലിസ്റ്റ്. പത്രപ്രവര്‍ത്തന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വീരേന്ദ്രകുമാറിന്റെ കഴിവുറ്റ സംഭാവനകള്‍ മറക്കാനാവില്ല. തികഞ്ഞ മനുഷ്യസ്‌നേഹിയും വിട്ടുവീഴ്ച്ചയില്ലാത്ത മതേതരവാദിയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഭരണാധിപനുമായിരുന്നു. വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

Tags: