ഗോസംരക്ഷണത്തിന് ബജറ്റില്‍ വന്‍ തുക വകയിരുത്തി യുപി സര്‍ക്കാര്‍

കഴിഞ്ഞ സാമ്പത്തികവര്‍ഷം കേവലം 136 കോടി രൂപ മാത്രമാണ് നീക്കിവച്ചിരുന്നത്. അതില്‍നിന്നു അഞ്ഞൂറുകോടിയിലേറെ അധികമാണ് ഇത്തവണ വകയിരുത്തുന്നത്.

Update: 2019-02-07 15:37 GMT

ലഖ്‌നൗ: ഈ വര്‍ഷത്തെ യുപിയിലെ യോഗി ആതിഥ്യനാഥ് സര്‍ക്കാര്‍ ഗോസംരക്ഷണത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 613 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേവലം 136 കോടി രൂപ മാത്രമാണ് നീക്കിവച്ചിരുന്നത്. അതില്‍നിന്നു അഞ്ഞൂറുകോടിയിലേറെ അധികമാണ് ഇത്തവണ വകയിരുത്തുന്നത്.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ അത്യാധുനിക ഗോശാലകള്‍ പണിയാനും അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാനുമാണ് ഇത്രയും തുക വിനിയോഗിക്കുന്നത്. 613 കോടിയില്‍ 165 കോടി രൂപ മദ്യത്തിന് ഏര്‍പ്പെടുത്തിയ പ്രത്യേക സെസിലൂടെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന തുക അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനും പരിപാലിക്കാനും ഉപയോഗിക്കും. ബാക്കി തുക ഉപയോഗിച്ച് അത്യാധുനിക ഗോശാലകള്‍ പണിയും. ഇതിനായി ഗ്രാമപ്രദേശങ്ങളില്‍ 248 കോടി രൂപയും നഗരമേഖലകളില്‍ 200 കോടി രൂപയും വിനിയോഗിക്കും.

201819 സാമ്പത്തിക വര്‍ഷത്തില്‍ 136 കോടി രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോസംരക്ഷണത്തിനായി വകയിരുത്തിയിരുന്നത്. ഇതില്‍ അഞ്ചുകോടി രൂപ ഗോശാലകള്‍ പണിയാനും 17 കോടി രൂപ പശുക്കളുടെ സംരക്ഷണത്തിനും ഉപയോഗിച്ചിരുന്നു. ഇതിനുപുറമേ ഗോ സേവ ആയോഗിനും ഗോ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും പണം നീക്കിവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സാമ്പത്തികവര്‍ഷവും ഗോസംരക്ഷണത്തിനായി ഇത്രയധികം തുക വകയിരുത്തിയിരിക്കുന്നത്.

Tags:    

Similar News