വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഉറ്റുനോക്കിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി 50 ലധികം മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. വിവിധ തസ്തികകളിലേക്ക് മത്സരിച്ച 110 മുസ്ലിം-അമേരിക്കക്കാരില്‍ 57 പേരാണ് ഇത്തവണ വിജയം കൈവരിച്ചതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍),പറഞ്ഞു.
24 സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡി.സിയിലും നടന്ന് തിരഞ്ഞെടുപ്പ് മത്സരങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം 2016 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണ് കണ്ടത്തിയത്. അതേസമയം പൊതു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തിയ ശേഷം പ്രാദേശിക, പ്രാഥമിക, പൊതു തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണമായ ലിസ്റ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍), ജെറ്റ്പാക്, എംപവര്‍ എന്നിവര്‍ പറഞ്ഞു.
ഇസ്ലാമോഫോബിയയുടെ അക്രമാസക്തമായ ഉയര്‍ച്ചയെ ഇവിടെയും ലോകമെമ്പാടും പരാജയപ്പെടുത്തുന്നതിന്റെ ഭാഗമാണ് നമ്മുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത്. കാരണം ഇത് നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും പ്രേരിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണം, സമ്പദ്വ്യവസ്ഥ, ക്രിമിനല്‍ നിയമവ്യവസ്ഥ, അമേരിക്കന്‍ ജീവിതത്തെ ബാധിക്കുന്ന മറ്റെല്ലാ പ്രശ്‌നങ്ങളും. ജെറ്റ്പാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് മിസോറി പ്രസ്താവനയില്‍ പറഞ്ഞു,
ഒട്ടനവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചാണ് അഞ്ച് വനിത സ്ഥാനാര്‍ത്ഥികള്‍ ഡെമോക്രാറ്റിക് ടിക്കറ്റില്‍ യു.എസ് കോണ്‍ഗ്രസിലേക്ക് സീറ്റുറപ്പിച്ചത്. ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, ഈമാന്‍ ജൗദ, അലക്സാന്‍ഡ്രിയ ഒകാസിയോ, അയാന പ്രസ്ലി എന്നിവരാണ് ഉജ്വല വിജയത്തോടെ ട്രംപിന് മുഖത്തടിക്കും വിധം മറുപടി നല്‍കിയത്. ചരിത്രത്തില്‍ ആദ്യമായി യു.എസ് കോണ്‍ഗ്രസിലെത്തുന്ന മുസ്ലിം എന്ന പദവി കഴിഞ്ഞ തവണ ഇല്‍ഹാന്‍ ഉമര്‍ സ്വന്തമാക്കിയിരുന്നു. 2016ലാണ് ആദ്യമായി ഇവര്‍ യു.എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നാലെ ആദ്യത്തെ ഫലസ്തീന്‍ വംശജയും രണ്ടാമത്തെ മുസ്ലിം പ്രതിനിധി എന്ന നേട്ടം റാഷിദ തലൈബും സ്വന്തമാക്കി. ഇപ്പോഴിതാ വീണ്ടും ഫലസ്തീന്‍ വംശജയും മൂന്നാമത്തെ മുസ്ലിം അംഗം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈമാന്‍ ജൗദ.
മിഷിഗന്‍ സംസ്ഥാനത്ത് നിന്നാണ് റാഷിദ തലൈബ് ഇത്തവണയും നേട്ടം ആവര്‍ത്തിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ഫലസ്തീന്‍ വംശജരായ ദമ്പതികളുടെ മകളാണ് റാഷിദ. കൊളറാഡോ ഹൗസില്‍ നിന്നാണ് രണ്ടാമത്തെ ഫലസ്തീന്‍ വംശജയായ ഈമാന്‍ ജൗദ സീറ്റുറപ്പിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോബര്‍ട്ട് ആന്‍ഡ്രൂസിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഇവര്‍ സീറ്റ് ഉറപ്പിച്ചത്. 1974ല്‍ ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ജൗദ.
