ന്യൂഡല്‍ഹി: മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലം 2017 മുതല്‍ 2019 വരെ ഇന്ത്യയില്‍ മരിച്ചത് 2300 പേരെന്ന് കണക്കുകള്‍. 2017ല്‍ 745 പേരും 2018ല്‍ 875 പേരും 2019 ല്‍ 704 പേരുമാണ് മരണപ്പെട്ടതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ 30നും 45നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍.
സംസ്ഥാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്-338. കര്‍ണാടക-239, ഉത്തര്‍പ്രദേശ്-236 എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള സംസ്ഥാനങ്ങള്‍. ഈ വര്‍ഷത്തിനിടെ 30-45 വയസ് പ്രായമുള്ള 784 ആണ് മരണത്തിനു കീഴടങ്ങിയത്. 14 വയസ്സിന് താഴെയുള്ള 55 ഓളം കുട്ടികളും മയക്കുമരുന്ന് അമിതമായി കഴിച്ച് മരണപ്പെട്ടിട്ടുണ്ട്. 14-18 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ 70 പേരാണ്. 18-30 വയസ്സിനിടയിലുള്ളവര്‍ 624 പേരും 45-60 വയസ്സിനിടയില്‍ 550 പേരും മരണത്തിനു കീഴടങ്ങി. 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരില്‍ അമിതമായ ലഹരി ഉപയോഗം മൂലം മരിച്ചത് 241 പേരാണ്.
Over 2300 People Died Of Drug Overdose From 2017-19