'പാര്‍ട്ടി ഘടനയാകെ തകര്‍ന്നു'; പരസ്യവിമര്‍ശനവുമായി ഗുലാം നബി ആസാദും

Update: 2020-11-22 19:45 GMT

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാക്കളുടെ പരസ്യവിമര്‍ശനം തുടരുന്നു. കപില്‍ സിബല്‍ തുടങ്ങിവച്ച വിമര്‍ശനങ്ങളില്‍ അശോക് ഗെലോട്ട്, സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്കു പിന്നാലെ ഗുലാം നബി ആസാദും രംഗത്തെത്തി. ഞങ്ങളുടെ പാര്‍ട്ടിയുടെ ഘടന തകര്‍ന്നെന്നും അത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഘടനപ്രകാരം ഏതുനേതാവിനെ തിരഞ്ഞെടുത്താലും പ്രവര്‍ത്തിക്കുമെന്ന് ആസാദ് വാര്‍ത്താ ഏജന്‍സി എഎന്‍ ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ കൊടുങ്കാറ്റുയര്‍ത്തിയ കത്ത് നല്‍കിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍. ''നേതാവിനെ മാറ്റുന്നതിലൂടെ ബിഹാര്‍, യുപി, മധ്യപ്രദേശ് തുടങ്ങിയവിടങ്ങളില്‍ ജയിക്കുമെന്ന് പറയുന്നത് തെറ്റാണ്. അതൊരിക്കല്‍ സംഭവിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ബിഹാര്‍ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ച കപില്‍ സിബലാണ് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചു രംഗത്തെത്തിയത്. ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് അദിര്‍ രഞ്ജന്‍ ചൗധരി മറുപടി നല്‍കിയത്. പാര്‍ട്ടിക്ക് ഒരു മുഴുസമയ പ്രസിഡന്റിന്റെ വേണമെന്ന് ആവശ്യപ്പെട്ട് ആഗസ്തില്‍ നേതൃത്വത്തിനു കത്തെഴുതിയ 23 നേതാക്കളുടെ നടപടി വന്‍ ചര്‍ച്ചയായിരുന്നു.

"Our Party's Structure Has Collapsed," Says Congress's Ghulam Nabi Azad

Tags:    

Similar News