പാകിസ്താന് രഹസ്യം ചോര്‍ത്തി നല്‍കിയ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) സിവിലിയന്‍ ഉദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് ഹരിയാന പോലിസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്(എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്

Update: 2020-09-17 15:19 GMT

ഛണ്ഡീഗഡ്: പാകിസ്താന്‍ സൈന്യത്തിനു രഹസ്യവിവരം ചോര്‍ത്തി നല്‍കിയതിനു സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ റെവാരിയില്‍ നിന്നുള്ള മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ (എംഇഎസ്) സിവിലിയന്‍ ഉദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് ഹരിയാന പോലിസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്(എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ഹണി ട്രാപ്പില്‍ കുടുക്കിയാണ് ഇദ്ദേഹത്തില്‍ നിന്നു പാകിസ്താന്‍ മിലിട്ടറി ഇന്റലിജന്‍സ് യൂനിറ്റിലേക്ക് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി മഹേഷ്‌കുമാര്‍ പാകിസ്താന്‍ മിലിറ്ററി ഇന്റലിജന്‍സ് യൂനിറ്റിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നതായും നിരവധി തവണ അവരില്‍ നിന്ന് പണം സ്വീകരിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

    ഇക്കഴിഞ്ഞ ജൂണില്‍, രാജസ്ഥാനിലെ ജയ്പൂരില്‍ നിയമിതനായ മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസസ് (എംഇഎസ്) ജീവനക്കാരനായ മഹേഷ് കുമാര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറിന്റെ ഉപയോക്താവ് പാകിസ്താന്‍ മിലിറ്ററി ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഒരു യുവതിയുമായി തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് ലഖ്നോ മിലിറ്ററി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. പാകിസ്താനിയെ 'മാദംജി' എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. തുടര്‍ന്നു 'ഓപറേഷന്‍ മാഡംജി' എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണ് റെവാരി നിവാസിയും എംഇഎസ് ജയ്പൂരില്‍ സിവിലിയന്‍ ക്ലീനിങ് സ്റ്റാഫായി ജോലി ചെയ്തിരുന്ന രാജേന്ദ്ര സിങിന്റെ മകന്‍ മഹേഷ് കുമാറി(28)നെ പിടികൂടിയത്. ഇയാളെ എംഐ ലഖ്നോ, എസ്ടിഎഫ് ഹരിയാന, എംഐ ജയ്പൂര്‍ എന്നീ ടീമുകള്‍ സംയുക്തമായി ചോദ്യം ചെയ്തു.

Operation Madamji: Defence employee arrested for passing information to Pakistani military





Tags:    

Similar News