മനാമ: ഹോര്‍മുസ് തുറക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം മുന്നോട്ട് വെച്ച് ബഹ്റൈന്‍. സുരക്ഷിതമായി കടന്നുപോകാന്‍ ഉള്ള സുരക്ഷാ മുന്‍കരുതല്‍ എടുക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്റൈന്‍ നീക്കം. അതേ സമയം, ദുബായില്‍ ഒറാക്കിള്‍ ഡാറ്റ സെന്റര്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍ രംഗത്തെത്തി. ഐആര്‍ജിസിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദുബയ് മീഡിയ ഓഫീസ് നിഷേധിച്ചു.
അതേ സമയം, സുരക്ഷ കണക്കിലെടുത്ത് ദുബയിലെ പള്ളികളില്‍ വിശുദ്ധ വാരം പ്രാര്‍ത്ഥനകള്‍ ഉണ്ടാവില്ല. കുര്‍ബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ നിയന്ത്രണം തുടരും. ചില പള്ളികളില്‍ ശുശ്രൂഷകള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്.