ഉമ്മന്‍ ചാണ്ടി: ജനങ്ങള്‍ക്കൊപ്പം നിന്ന ഭരണകര്‍ത്താവ്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-07-18 04:17 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. ആറു പതിറ്റാണ്ടിലധികം രാഷ്ട്രീയ രംഗത്ത് ഊര്‍ജ്ജസ്വലനായി നിറഞ്ഞു നിന്ന അദ്ദേഹം കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു. എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന ഭരണകര്‍ത്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: