ഫലസ്തീനികളെ തീവ്രവാദികളെന്ന് ആക്ഷേപിച്ച് ഉമ്മൻചാണ്ടി; വിവാദമായപ്പോൾ തിരുത്തി

പോസ്റ്റിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ തീവ്രവാദി ആക്രമണത്തിൽ എന്നത് റോക്കറ്റാക്രമണത്തിൽ എന്ന് തിരുത്തുകയായിരുന്നു.

Update: 2021-05-12 13:46 GMT

കോഴിക്കോട്: ഫലസ്തീനികളെ തീവ്രവാദികളെന്ന് ആക്ഷേപിച്ച് കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ഇസ്രായേലില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ടത് ഫലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തിലെന്നാണ് സൗമ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.


പോസ്റ്റിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ തീവ്രവാദി ആക്രമണത്തിൽ എന്നത് റോക്കറ്റാക്രമണത്തിൽ എന്ന് തിരുത്തുകയായിരുന്നു. പോസ്റ്റിന് കീഴിൽ ഉമ്മൻചാണ്ടിക്കെതിരേ നിരവധി ചോദ്യങ്ങളാണ് അണികൾ തൊടുത്തുവിട്ടത്.


പാല എംഎൽഎ മാണി സി കാപ്പനും യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ എസ് നായരും സമാന ആക്ഷേപവുമായി രം​ഗത്തെത്തിയെങ്കിലും വിമർശനങ്ങളെ തുടർന്ന് ആക്ഷേപ പരാമർശം ഒവിവാക്കുകയായിരുന്നു. അതേസമയം തെറ്റുതിരുത്തിയ വീണ പരാമർശത്തിൽ ക്ഷമ പറഞ്ഞ് രം​ഗത്തെത്തുകയും ചെയ്തു.