മഹാരാഷ്ട്രയില്‍ ബിജെപിക്കു ജയിക്കണമെങ്കില്‍ പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ അനിവാര്യമെന്ന് ശരത്പവാര്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രസര്‍ക്കാരിനെതിരേ കനത്ത ജനരോഷമുണ്ടായിരുന്നു. എന്നാല്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണമുണ്ടായതോടെ സാഹചര്യം മാറിയെന്നു ശരത് പവാര്‍ പറഞ്ഞു

Update: 2019-09-21 10:45 GMT

മുംബൈ: കനത്ത ജനരോഷം നേരിടുന്ന ബിജെപി സര്‍ക്കാരിനു മഹരാഷ്ട്രയില്‍ ജയിക്കണമെങ്കില്‍ പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ കൂടിയേ തീരൂവെന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത്പവാര്‍. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ നിരാശയിലാണ്. കനത്ത ജനരോഷം നേരിടുകയാണ് സര്‍ക്കാര്‍. ഇവിടെ ബിജെപിക്കു ജയിക്കണമെങ്കില്‍ പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ അനിവാര്യമാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രസര്‍ക്കാരിനെതിരേ കനത്ത ജനരോഷമുണ്ടായിരുന്നു. എന്നാല്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണമുണ്ടായതോടെ സാഹചര്യം മാറി. ആക്രമണ ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയുടെ പേരിലും കേന്ദ്രസര്‍ക്കാര്‍ ജനപ്രീതി വര്‍ധിപ്പിച്ചു. ഇത്തരത്തിലൊരു പുല്‍വാമ ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇത്തവണ ബിജെപിക്കു ജയിക്കാന്‍ കഴിയൂ- പവാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരേ മതേതര ശക്തികളെ ഒരുമിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രമം. കോണ്‍ഗ്രസും എന്‍സിപിയും ഒരുമിക്കുകയും എസ്പി പോലുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്നും പവാര്‍ പറഞ്ഞു. 

Tags:    

Similar News