'ഓണ്‍ലൈനായി നടത്തല്‍ അപ്രായോഗികം'; പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

പരീക്ഷ നടത്താനിയില്ലെങ്കില്‍ നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാകുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

Update: 2021-09-11 04:05 GMT

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് അപ്രായോഗികമാണെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പരീക്ഷ നടത്താനിയില്ലെങ്കില്‍ നിരവധി കുട്ടികള്‍ക്ക് അവസരം നഷ്ടമാകുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സംവിധാനവും കംപ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും അവസരം നഷ്ടമാകുമെന്നാണ് സര്‍ക്കാര്‍ വാദം. വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

പരീക്ഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.

Tags:    

Similar News