അമ്പലവയല്‍ മര്‍ദനം; പ്രതികളില്‍ ഒരാളെ പിടികൂടി

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നേമത്തു നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്.

Update: 2019-08-01 05:16 GMT

തിരുവനന്തപുരം: അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിയേയും യുവാവിനേയും മര്‍ദ്ദിച്ച കേസിലെ പ്രതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നേമത്തു നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. വിജയകുമാര്‍ ലീസിനെടുത്ത് അമ്പലവയലില്‍ നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്. കേസിലെ പ്രധാന പ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്. പോലിസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്.

പ്രതികള്‍ക്കെതിരേ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലോഡ്ജ് ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരെയും കേസില്‍ പ്രതി ചേര്‍ത്തു. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവനന്ദന്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പിന്നീട് ഇയാള്‍ ഇരുവരോടും അപമര്യാദയായി പെരുമാറി. പിന്നീട് ലോഡ്ജ് നടത്തിപുകാരനായ വിജയകുമാര്‍ സജീവാനന്ദനൊപ്പെം യുവതിയെ മുറിയിലെത്തി ശല്യം ചെയ്യുകയായിരുന്നു.


Tags: