കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജിവച്ചു; ബിജെപിക്ക് പിന്തുണ
സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ അറിയിച്ചതായാണു സൂചന
അതേസമയം, കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയ എംഎല്‍എമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. മന്ത്രിസഭ പുനസംഘടനയ്ക്കു പോലും തയ്യാറാണെന്നു ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ അറിയിച്ചതായാണു സൂചന. യോഗത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി പങ്കെടുത്തു. എന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടില്ലെന്നും പ്രതിസന്ധി മറികടക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാര്‍ പറഞ്ഞു. അതേസമയം, വിമത എംഎല്‍എമാര്‍ മുംബൈയില്‍ യോഗം ചേര്‍ന്നു. രാജി തീരുമാനത്തില്‍ എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുകയാണ്. സ്വതന്ത്ര എംഎല്‍എയുടെ രാജിയോടെ നിലവില്‍ ബിജെപിക്ക് 106, കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില. സ്പീക്കറെ കൂടി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്.
