കര്‍ഷക പ്രക്ഷോഭം ഒരുമാസം പിന്നിടുന്നു; 32 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു
അതിശൈത്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കര്‍ഷക സമരം മുന്നോട്ട് പോവുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യ തലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം ഒരുമാസം പിന്നിടുന്നു. അതിശൈത്യത്തിലും ശക്തമായി തുടരുന്ന സമരത്തില്‍ ഇതുവരെ 32 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം ചര്‍ച്ചയുമായി രംഗത്തെത്തിയെങ്കിലും നിയമം പിന്‍വലിക്കും വരെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്തമാക്കും. കോര്‍പറേറ്റ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കര്‍ഷകരുടെ ആഹ്വാനം രാജ്യവ്യാപകമായി സ്വീകരിക്കപ്പെട്ടു. പഞ്ചാബില്‍ റിലയന്‍ പമ്പുകള്‍ക്ക് മുന്നിലും കര്‍ഷകര്‍ സമരം സംഘടിപ്പിച്ചു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റിലയന്‍സ് പമ്പുകളിലെ വില്‍പ്പന പകുതിയായി കുറഞ്ഞതായി റിലയന്‍സ് അധികൃതര്‍ അറിയിച്ചു.
അതിശൈത്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കര്‍ഷക സമരം മുന്നോട്ട് പോവുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
അതേസമയം വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി സംവദിക്കും. കേന്ദ്രം നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കല്‍ അജണ്ടയാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.
സമരം ശക്തിമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളില്‍ പിരിവ് അനുവദിക്കില്ല. സമരം കോര്‍പ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ശക്തമാക്കും.
അതേസമയം, കേന്ദ്ര സര്‍ക്കാരും ബിജെപിയും നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പ്രചാരണവും ശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും. ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കര്‍ഷകരുമായാണ് സംവദിക്കല്‍. ഒമ്പത് കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ 18,000 കോടി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. യു.പി ബിജെപി 2500 ഇടങ്ങളില്‍ കിസാന്‍ സംവാദ് സംഘടിപ്പിക്കും.
