പരപ്പനങ്ങാടിയില്‍ ഒന്നര വയസ്സുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം

Update: 2024-01-15 10:04 GMT

പരപ്പനങ്ങാടി: അയ്യപ്പന്‍കാവ് നുള്ളംകുളത്ത് ഒന്നര വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു. നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പനങ്ങാടി നവാസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags: