ഇസ്രായേല്‍ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു

സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണം സാധ്യമാക്കുന്നതാണ് പുതിയ ഉപഗ്രഹമെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.

Update: 2020-07-06 11:31 GMT

തെല്‍അവീവ്: ഇസ്രായേല്‍ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണം സാധ്യമാക്കുന്നതാണ് പുതിയ ഉപഗ്രഹമെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിക്കാണ് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവും ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യ ചിത്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഗ്രഹത്തിന്റെ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രാദേശിക എതിരാളിയായ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ പബ്ലിക് റേഡിയോ അറിയിച്ചു.

Tags:    

Similar News