പ്രണയത്തെ ലൗ ജിഹാദുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കരുത്: നുസ്രത്ത് ജഹാന്‍
പ്രണയം തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതിനൊരു രീതിയിലും ജിഹാദുമായി ബന്ധമില്ല. തിരഞ്ഞെടുപ്പടുത്തിരിക്കെ ചിലരൊക്കെ ഇതിനെ ഒരു വിവാദമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്
കൊൽക്കത്ത: പ്രണയത്തെ ലൗ ജിഹാദുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ ആയുധമാക്കിമാറ്റാന്‍ ബിജെപി ശ്രമിക്കരുതെന്ന് തൃണമൂല്‍ എംപിയും ചലച്ചിത്ര താരവുമായ നുസ്രത്ത് ജഹാന്‍. മിശ്ര വിവാഹത്തിലെ അടിസ്ഥാന ഘടകങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു നുസ്രത്തിന്റെ പ്രതികരണം. തികച്ചും വ്യക്തിപരമായ ഒരു കാര്യത്തെ എന്തിനാണ് ജിഹാദുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് നുസ്രത്ത് ചോദിച്ചു.
പ്രണയം തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതിനൊരു രീതിയിലും ജിഹാദുമായി ബന്ധമില്ല. തിരഞ്ഞെടുപ്പടുത്തിരിക്കെ ചിലരൊക്കെ ഇതിനെ ഒരു വിവാദമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നുസ്രത്ത് പറഞ്ഞു. തിങ്കളാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു നുസ്രത്തിന്റെ പ്രതികരണം.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പടെ മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ ലൗ ജിഹാദിനെ തിരഞ്ഞെടുപ്പില്‍ ഒരു ആയുധമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പരസ്പരം സ്‌നേഹിക്കുക, ജീവിക്കുക, ഒരു വ്യക്തി ആര്‍ക്കൊപ്പം ജീവിക്കണം എന്നിവ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് നുസ്രത്ത് വ്യക്തമാക്കി. മാത്രമല്ല, ഇതിനെ മതപരമോ രാഷ്ട്രീയപരമോ ആയ ഒരു ആയുധമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും നുസ്രത്ത് അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ് നിയമ നിര്‍മ്മാണത്തിനെതിരേ അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച്ച രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കണമോ വേണ്ടയോ എന്നത് മതത്തിനപ്പുറം വ്യക്തി സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമ നിര്‍മ്മാണത്തിനെതിരെയുണ്ടായ ഹൈക്കോടതി പരാമര്‍ശം.
