ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ രൂക്ഷം; വിദ്വേഷ പ്രസംഗങ്ങളെ എല്ലാ പൗരന്‍മാരും അപലപിക്കണം: യുഎന്‍ സെക്രട്ടറി ജനറല്‍

ഒക്‌ടോബര്‍ 13 ന് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, എന്നാല്‍ ഇന്ത്യയുടെ സമീപകാല മനുഷ്യാവകാശ രേഖകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥി നേതാക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിരവധി യുഎന്‍ വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീസ്ത സെതല്‍വാദ്, റാണ അയ്യൂബ്, സിദ്ദിഖ് കാപ്പന്‍, ഉമര്‍ ഖാലിദ് എന്നിവര്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.

Update: 2022-10-20 07:29 GMT

മുംബൈ: ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെയും ബഹുസ്വരതയുടെയും സംരക്ഷണത്തിനായി വിദ്വേഷ പ്രസംഗങ്ങളെ ശക്തമായി അപലപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും അക്കാദമിക് വിദഗ്ധരുടേയും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പിന്തുണ നല്‍കുന്ന 'കണിശമായ നടപടികള്‍' സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ആഗോള പങ്ക് പ്രയോജനപ്പെടുമെന്ന് ഗുട്ടെറസ് പറഞ്ഞു.

'വൈവിധ്യങ്ങളാണ് നിങ്ങളുടെ രാജ്യത്തെ ശക്തമാക്കുന്ന സമ്പന്നത്. ആ ധാരണ... ഗാന്ധിയുടെ മൂല്യങ്ങള്‍ പരിശീലിച്ചുകൊണ്ട് എല്ലാ ദിവസവും പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണം. അത് എല്ലാ ജനങ്ങളുടേയും, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവരുടെ അവകാശങ്ങളും അന്തസ്സും സുരക്ഷിതമാക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതിലൂടെയാവണം. ബഹുസാംസ്‌കാരിക, ബഹുമത, ബഹുവംശീയ സമൂഹങ്ങളുടെ മഹത്തായ മൂല്യവും സംഭാവനകളും അംഗീകരിച്ചുകൊണ്ട് വിദ്വേഷ പ്രസംഗങ്ങളെ അസന്നിഗ്ദ്ധമായി അപലപിക്കണമെന്നും ഗുട്ടറസ് പറഞ്ഞു.

ഒക്‌ടോബര്‍ 13 ന് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, എന്നാല്‍ ഇന്ത്യയുടെ സമീപകാല മനുഷ്യാവകാശ രേഖകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥി നേതാക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിരവധി യുഎന്‍ വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടീസ്ത സെതല്‍വാദ്, റാണ അയ്യൂബ്, സിദ്ദിഖ് കാപ്പന്‍, ഉമര്‍ ഖാലിദ് എന്നിവര്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ഇന്ത്യക്കാരോട് ജാഗരൂകരായിരിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ബഹുസ്വരതയുള്ള, വൈവിധ്യമാര്‍ന്ന സമൂഹത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. മനുഷ്യാവകാശ കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, ആഗോള മനുഷ്യനെ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇന്ത്യക്കുണ്ട്, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദത്തിന് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്ത് മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്. ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.