തിരഞ്ഞെടുപ്പിന് മുമ്പ് നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്‌നപ്രതിമ

തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്‌നപ്രതിമ സ്ഥാപിച്ചത്.

Update: 2021-03-18 13:54 GMT
തിരഞ്ഞെടുപ്പിന് മുമ്പ് നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്‌നപ്രതിമ

ടെല്‍ അവീവ്: ഇസ്രായേല്‍ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്‌നപ്രതിമ. തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്‌നപ്രതിമ സ്ഥാപിച്ചത്. ചാര നിറത്തില്‍ ഇരിക്കുന്ന നിലയിലാണ് പ്രതിമയുള്ളത്.

പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ക്കുകയും പ്രതിമനീക്കാന്‍ ഉത്തരവിടുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ നഗ്‌നപ്രതിമ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിമയുടെ ശില്‍പ്പി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുന്‍പും നെതന്യാഹുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കൊവിഡ് വ്യാപനം തടയുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹുവിനെതിരേ രാജ്യത്ത് പ്രതിഷേധം അലയടിച്ചിരുന്നു. അഴിമതിക്കേസില്‍ നെതന്യാഹുവിനെതിരേ കോടതി കേസ് നിലനില്‍ക്കുന്നുണ്ട്.


Tags: