'റഷ്യന്‍ ചാരന്‍ തിമിംഗലം' നോര്‍വെയില്‍ പിടിയില്‍
തിമിംഗലത്തിന് റഷ്യന്‍ നാവികസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ചതായി സംശയിക്കുന്നുവെന്ന് നോര്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍വേ തീരത്ത് നിന്നാണ് തിമിംഗലം പിടിയിലായത്. മേഖലയില്‍ റഷ്യയ്ക്ക് നാവിക താവളമുണ്ട്.
ഓസ്ലോ: ചാരന്‍ തിമിംഗലത്തെ നോര്‍വെ പിടികൂടി. റഷ്യയാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. തിമിംഗലത്തിന് റഷ്യന്‍ നാവികസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ചതായി സംശയിക്കുന്നുവെന്ന് നോര്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍വേ തീരത്ത് നിന്നാണ് തിമിംഗലം പിടിയിലായത്. മേഖലയില്‍ റഷ്യയ്ക്ക് നാവിക താവളമുണ്ട്.
ഈ തിമിംഗിലം കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ അണിയിച്ച നിലയിലായിരുന്നു. ഇവ റഷ്യന്‍ സൈന്യം ഉപയോഗിക്കുന്നതാണ്.ഈ കടിഞ്ഞാനില്‍ കാമറ ഘടിപ്പിച്ചിട്ടാണ് ചാരവൃത്തിക്ക് തിമിംഗിലത്തെ നിയോഗിച്ചത്. ഈ കാമറയുടെ ഹോള്‍ഡറില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരിലുള്ള ലേബലും കണ്ടെത്തിയിട്ടുണ്ട്.കടിഞ്ഞാണും കാമറയും നോര്‍വേ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മീന്‍പിടിത്തക്കാരാണ് തിമിംഗലത്തെ ആദ്യം കണ്ടത്.ഈ തിമിംഗിലം ആളുകളുമായി പെട്ടെന്ന് ഇണങ്ങി. പിന്നീട് മീന്‍പിടിത്തക്കാരുടെ ബോട്ടിന് പിന്നാലെ വരികയായിരുന്നു.