ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല; നേതൃത്വത്തെ അറിയിച്ചെന്നും കെ സി ജോസഫ്

Update: 2021-01-29 03:30 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ലെന്നും പുതുതലമുറയ്ക്കു അവസരം ലഭിക്കനായി വഴിമാറുകയാണെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫ്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നിലവില്‍ ഇരിക്കൂര്‍ എംഎല്‍എയായ കെ സി ജോസഫിന്റെ വെളിപ്പെടുത്തല്‍. പുതുതലമുറയ്ക്കു അവസരം ലഭിക്കുന്നതിന് വേണ്ടി ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും കെ സി ജോസഫ് പറഞ്ഞു.

    ഇത്രയും കാലം ഒരേ മണ്ഡലത്തില്‍ വിജയിക്കാനായതില്‍ ഇരിക്കൂറിലെ ജനങ്ങളോട് നന്ദിയുണ്ട്. എട്ടുതിരഞ്ഞെടുപ്പിലും പരാജയമറിയാതെ ജയിക്കാനായത് ഈ നാട്ടിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് യുഡിഎഫിനോടും എന്നോടും കാണിച്ച വലിയ സ്‌നേഹം കൊണ്ടാണ്. അതിന് നന്ദി പറയേണ്ടത് ഇരിക്കൂറിലെ ജനങ്ങളോടാണ്. സത്യസന്ധമായും ആത്മാര്‍ഥമായും പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അതിനുളള പ്രത്യുപകാരമായിരിക്കണം ഈ നന്ദിയും സ്‌നേഹവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ഇരിക്കൂറില്‍ ഇത്തവണ ആരാകും സ്ഥാനാര്‍ഥിയെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ച നടക്കുന്നതേയുളളൂവെന്നും കെ സി ജോസഫ് പറഞ്ഞു.

    കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് കെ സി ജോസഫ്. കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലും മല്‍സരിച്ചപ്പോള്‍ എല്ലാതവണയും വിജയിച്ചു. കഴിഞ്ഞ തവണ കെ സി ജോസഫിനെതിരേ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ വിമതശബ്ദം ഉയര്‍ന്നിരുന്നു.

No more contesting elections; informed the leadership: KC Joseph

Tags:    

Similar News