യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കാതെ തുടര്‍ ചര്‍ച്ചകളില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ചര്‍ച്ചാ സംഘത്തെ പാകിസ്താനിലേക്ക് അയച്ചെന്ന വാര്‍ത്തയും ഇറാന്‍ തള്ളി. 'നാവിക ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം ചര്‍ച്ചയില്ല'. ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
'ഇറാനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ തുടരുന്നിടത്തോളം കാലം ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്ന് ഇറാന്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്' തസ്‌നിമിന്റെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഉപരോധം പിന്‍വലിക്കാതെ ഹോര്‍മുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ഉപരോധം പിന്‍വലിക്കാതെ തുടര്‍ ചര്‍ച്ചകളുമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നേരത്തെ ഹോര്‍മുസ് തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധം അവസാനിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്രൂഡ് ഓയിലിന് വില കുറഞ്ഞതും ആഗോള വിപണിയില്‍ ആശ്വാസമായി. ഇറാന്റെ തുറമുഖകള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഐആര്‍ജിസി ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.