ഭക്ഷണവും വെള്ളവുമില്ല; കൊവിഡ് സെന്ററില്‍നിന്ന് നൂറോളം രോഗികള്‍ പുറത്തുചാടി
ഒരു മുറിയില്‍ 10 മുതല്‍ 12 പേരെ വരെ പ്രവേശിപ്പിയ്ക്കുന്നു എന്നും രോഗികള്‍ പരാതി ഉന്നയിച്ചു
ഗുവാഹത്തി: കൊവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് നൂറോളം രോഗികള്‍ പുറത്തുചാടി ദേശീയ പാത ഉപരോധിച്ചു. അസമിലെ കാംരൂപ് ജില്ലയിലാണ് നൂറോളം കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയപാത ഉപരോധിച്ചത്.
വ്യാഴാഴ്ചയാണ് കൊവിഡ് രോഗികളുടെ പ്രതിഷേധം ഉണ്ടായത്. ഒരു മുറിയില്‍ 10 മുതല്‍ 12 പേരെ വരെ പ്രവേശിപ്പിയ്ക്കുന്നു എന്നും രോഗികള്‍ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ രോഗികള്‍ക്ക് ഉറപ്പ് നല്‍കി. എന്നിട്ട് രോഗികളോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രോഗികളെ മടക്കിയത്. അതേസമയം കൊവിഡ് കെയര്‍ സെന്ററിലെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ രോഗികള്‍ക്ക് വീടുകളിലേക്ക് മടങ്ങാമെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. രോഗികള്‍ക്ക് കൊവിഡ് കെയര്‍ സെന്ററില്‍ കഴിയാന്‍ താത്പര്യമില്ലെങ്കില്‍ സത്യവാങ്മൂലം ഒപ്പുവെച്ച ശേഷം ഹോം ക്വാറന്റീന്‍ തിരഞ്ഞെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്ക