ഫെബ്രുവരി അവസാനം വരെ സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകള്‍ നടത്തില്ലെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാല്‍
ന്യൂഡല്‍ഹി: 2021 വരെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകള്‍ രാജ്യത്ത് നടത്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍. അധ്യാപകരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ-ബോര്‍ഡ് പരീക്ഷകളെ കുറിച്ച് രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറിലാണ് മന്ത്രി തീരുമാനം അറിയിച്ച്.
അതേസമയം ബോര്‍ഡ് പരീക്ഷകള്‍ പിന്നീട് നടക്കുമെന്നും എന്നാല്‍ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനംമായിട്ടിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ സിലബസ് വെട്ടിച്ചുരുക്കിയാകും നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷയില്‍ 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പോഖ്രിയാല്‍ പറഞ്ഞു. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്, ചില സംസ്ഥാനങ്ങളും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്, മറ്റുള്ളവ ഉടന്‍ പ്രഖ്യാപനം നടത്താന്‍ സാധ്യതയുണ്ടെന്ന് അധ്യാപകരുമായുള്ള തത്സമയ ആശയവിനിമയത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. യോഗ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 17ന് നിശ്ചയിച്ചിരുന്ന വെബിനാര്‍ പിന്നീട് മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പ്, ക്ലാസുകള്‍ തുടങ്ങുന്നത് തുടങ്ങി വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ ഉന്നയിച്ച സംശയങ്ങളില്‍ മന്ത്രി മറുപടി നല്‍കി. വിദ്യാര്‍ത്ഥികളുമായും മാതാപിതാക്കളുമായും ഡിസംബര്‍ 10 ന് നടത്തിയ അവസാന വെബിനറില്‍ വിദ്യാഭ്യാസ മന്ത്രി മെഡിക്കല്‍ പ്രവേശന പരിശോധനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, നീറ്റ് 2021; എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ, ജെഇഇ 2021, ബോര്‍ഡ് പരീക്ഷകള്‍ 2021 എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അന്ന് മന്ത്രി ഉത്തരം നല്‍കി.
വ്യാപകമായ വെള്ളപ്പൊക്കം, ഭാഗിക കൊവിഡ് പ്രേരണയുള്ള ലോക്ക്ഡൗണുകള്‍, കുതിച്ചുയരുന്ന വൈറസ് അണുബാധകള്‍ എന്നിവ ഉണ്ടായിരുന്നിട്ടും, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജ് പ്രവേശന പരീക്ഷകള്‍ എഴുതിരുന്നു. പകര്‍ച്ചവ്യാധി സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തിയ ശ്രമങ്ങളെ രമേശ് പൊഖ്രിയാല്‍ പ്രശംസിച്ചു.
