എൻകെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

Update: 2020-09-20 09:06 GMT

ന്യൂഡല്‍ഹി: ആര്‍എസ്പി നേതാവും ലോക്സഭ എംപിയുമായ എന്‍.കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന പ്രേമചന്ദ്രനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സഭയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇന്നലെയാണ് പ്രേമചന്ദ്രന് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് ഫലം ലഭിച്ചത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തിരുന്നു. ഇതോടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്ന എംപിമാര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി മന്ത്രി നിതിന്‍ ഗഡ്കരി അടക്കം 43 എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാനുളള നീക്കത്തിലാണ്. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പാണ് ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ കൂടുതല്‍ എംപിമാര്‍ക്ക് കൊവിഡ് കണ്ടെത്തുകയായിരുന്നു.



Full View





Tags: