നിതിന്‍രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടും. നിതിന്‍രാജിന്റെ ശബ്ദസന്ദേശം അടക്കം പുറത്തുവന്നിട്ടും വേണ്ടത്ര പ്രാധാന്യം നല്‍കാതെ കെട്ടുക്കഥകള്‍ക്ക് പിറകെ പോകാനുള്ള നീക്കം പോലിസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി റജീന മൂസക്കുട്ടി സംസാരിച്ചു.