മകൻ നോമ്പ് മുറിക്കുന്നതിന്റെ ഫോട്ടോ പങ്കുവച്ച് നടൻ നിർമൽ പാലാഴി; പിന്നാലെ വിദ്വേഷ കമന്റുകളുമായി ഹിന്ദുത്വർ
മകൻ നോമ്പെടുക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ ആദ്യം അവന് അതിനു കഴിയില്ല എന്നാണ് താനും കുടുംബവും കരുതിയതെന്നും എന്നാൽ മകൻ തങ്ങളെ ഞെട്ടിക്കുകയായിരുന്നുവെന്നും നടൻ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിലൂടെ പറയുന്നു
കോഴിക്കോട്: മകൻ നോമ്പ് മുറിക്കുന്നതിന്റെ ചിത്രം പങ്കുവച്ച നടൻ നിർമൽ പാലാഴിക്ക് നേരെ കമന്റുകൾ വഴി ആക്രമണവുമായി ഹിന്ദുത്വ ബോധം വച്ചുപുലർത്തുന്നവർ. മകൻ ആദ്യമായാണ് നോമ്പ് നോൽക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നോമ്പ് മുറിക്കാനായി ഭക്ഷണത്തിന് മുമ്പിൽ കുട്ടി വാങ്ക് വിളിക്കായി കാത്തിരിക്കുന്ന ചിത്രമാണ് നടൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്.
മകൻ നോമ്പെടുക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോൾ ആദ്യം അവന് അതിനു കഴിയില്ല എന്നാണ് താനും കുടുംബവും കരുതിയതെന്നും എന്നാൽ മകൻ തങ്ങളെ ഞെട്ടിക്കുകയായിരുന്നുവെന്നും നടൻ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിലൂടെ പറയുന്നു.
മതേതര മൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന നടന്റെ പോസ്റ്റിനു കീഴിലായി നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. എന്നാൽ വർഗീയ വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന ചിലർ ഫോട്ടയ്ക്ക് കീഴിലായി മോശം കമന്റുകളുമായി എത്തി. ഇത്തരക്കാരുടെ ചില തരംതാണ കമന്റുകൾക്ക് നടൻ ചുട്ട മറുപടി നൽകിയിരുന്നതായും കാണാം.
ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ😍😍.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ...
Posted by Nirmal Palazhi on Friday, 30 April 2021
