നിര്‍ഭയ കേസ്: പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും

Update: 2020-03-05 10:19 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തിഹാര്‍ ജയിലിലാണ് പ്രതികളായ വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, മുകേഷ് സിങ് എന്നവരെ തൂക്കിലേറ്റുക. എല്ലാവരുടെയും ദയാഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് ഡല്‍ഹി പാട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്.

    ഡല്‍ഹി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്റാണിത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ അവസാനത്തെ പ്രതിയായ പവന്‍ ഗുപ്തയുടെ ദയാഹരജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് മരണ വാറന്റെ് പുറപ്പെടുവിച്ചത്. രാഷ്ട്രപതി നിരസിച്ചതോടെ പ്രതികള്‍ വധശിക്ഷയില്‍ നിന്ന് മോചനം നേടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇല്ലാതായി. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചുകഴിഞ്ഞന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജികള്‍ പരിഗണിക്കാനോ മറ്റ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കാനോയില്ലെന്ന് പ്രതികളുടെ അഭിഭാഷകരും അറിയിച്ചു. തുടര്‍ന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ മരണവാറന്റെ് പുറപ്പെടുവിക്കുകയായിരുന്നു. 2012 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.






Tags: