നിപ: യുവാവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍
യുവാവിന്റെ പനികുറഞ്ഞു വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ബോധം ഉണ്ട്.ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പ്രത്യേകം തയാറാക്കിയ ഐസോലേഷന്‍ മുറിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെയാണുള്ളത്.ആരോഗ്യവകുപ്പ് അധികൃതര്‍ സമയാസമയങ്ങളില്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യനില വിലയിരുത്തുന്നുണ്ട്.ഇദ്ദേഹത്തെ പരിചരിച്ചിരുന്ന രണ്ടു നേഴ്‌സുമാര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
കൊച്ചി: നിപ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയായ യുവാവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. പനികുറഞ്ഞു വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബോധം ഉണ്ട്.എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.യുവാവിനെ പ്രത്യേകം തയാറാക്കിയ ഐസോലേഷന്‍ മുറിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെയാണുള്ളത്.ആരോഗ്യവകുപ്പ് അധികൃതര്‍ സമയാസമയങ്ങളില്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് യുവാവിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. അതേ സമയം ഇദ്ദേഹത്തെ പരിചരിച്ചിരുന്ന രണ്ടു നേഴ്‌സുമാരടക്കം നാലു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായി രാവിലെ ആരോഗ്യവകുപ്പ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.ഈ രണ്ടു നേഴ്‌സുമാരെ കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് ഇവരെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നത്.നേരിയും പനിയും തൊണ്ടയില്‍ അസ്വസ്ഥതയും ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു.ഇവരെക്കൂടാതെ രോഗബാധിതനായ യുവാവിന്റെ സഹപാഠികളിലൊരാള്‍ക്കും പനിയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തെയും മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരാഴ്ച നീണ്ടു നിന്ന പനി, സംസാരിക്കുമ്പോള്‍ നാവ് കുഴയല്‍,ശരീരത്തിന്റെ ബാലന്‍സ് കുറവ്് എന്നീ ലക്ഷണങ്ങളോടെയാണ് 23 വയസുള്ള യുവാവ് കഴിഞ്ഞ മാസം 30 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നത്.തുടര്‍ന്ന് എംആര്‍ ഐ സ്‌കാന്‍ അടക്കമുള്ള പരിശോധനയക്ക് യുവാവിനെ വിധേയമാക്കി.എന്‍ബിഎല്‍ അംഗീകൃത ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് നിപ വൈറല്‍ എന്‍സഫലൈറ്റിസ് ആകാമെന്ന് സൂചനയാണ് ലഭിച്ചത്. ഇതോടെ ജില്ലാ മെഡിക്കല്‍ ഓഫിസറെ വിവരമറിയിക്കുകയും തുടര്‍ന്ന് യുവാവിനെ ഐസൊലേഷന്‍ മൂറിയിലേക്ക് മാറ്റുകയുമായിരുന്നു.തുടര്‍ന്ന് വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍,നേഴ്‌സുമാര്‍,പാരാമെഡിക്കല്‍ ജീവനക്കാര്‍ എ്ന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിക്കുകയും രോഗം പടരാനുള്ള സാധ്യതകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞു.രോഗിയുടെ ശരീര സ്രവങ്ങളില്‍ നിന്ന് മാത്രമെ വൈറസ് ബാധ പടരുകയുളളുവെന്നതിനാല്‍ രോഗിയെയും രോഗിയുടെ പരിചരണ പരിസരവും സസൂക്ഷമം നിരീക്ഷിച്ചു വരികയാണ്.രോഗിയെ പരിചരിച്ചിട്ടുള്ള ആശുപത്രി ജീവനക്കാരില്‍ പനിയും തലവേദനയും പ്രകടിപ്പിക്കുന്നവരെ ഡിഎംഒയുടെ നിര്‍ദേശ പ്രകാരം ഐസൊലേഷനില്‍ നിര്‍ത്തിയിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ രോഗബാധയുണ്ടാകാനുള്ള യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.