നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് : 314 പേര്‍ നിരീക്ഷണത്തില്‍

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി.രോഗി ഭക്ഷണം കഴിച്ചുതുടങ്ങി.ഐസൊലേഷന്‍ വാര്‍ഡില്‍ ആറു പേരെ പ്രവേശിപ്പിച്ചു. ഇവരുടെ രക്തമടക്കമുള്ള സാമ്പിളുകള്‍ പുന,ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു.

Update: 2019-06-05 12:38 GMT

കൊച്ചി: എറണാകൂളത്തെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവുമായി സമ്പര്‍ക്കത്തലുണ്ടായിരുന്ന 314 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയില്‍ 311 പേരാണുണ്ടായിരുന്നത് എന്നാല്‍ ഇന്ന് നടത്തിയ അവലോകനത്തിനും പരിശോധനയ്ക്കും ശേഷമാണ് മൂന്നു പേരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ഇതു കൂടാതെ കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു.ഇന്നലെ വൈകിട്ടുവരെ അഞ്ചു പേരായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്.ഇന്ന് ഒരാളെക്കൂടി പ്രവേശിപ്പിച്ചതോടെയാണ് എണ്ണം ഉയര്‍ന്നത്.ആറുപേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ അവസ്ഥയില്‍ പുരോഗതിയുണ്ട്.രോഗി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് രോഗിയെ ചികില്‍സിക്കുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വിപുലമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നിന്ന് ഡോ,.ബാലമുരളി, പൂന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ഇന്ന് എറണാകുളത്തെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതത്വത്തിലുള്ള സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ കോള്‍ സെന്ററുകളില്‍ ആരോഗ്യ സംബന്ധവുമായി ബന്ധപ്പെട്ട് 372 കോളകളാണ് എത്തിയത്. നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാം

Tags:    

Similar News