നിപ: കോഴിക്കോട് വീണ്ടും ഭീതിയുടെ മുള്‍ മുനയില്‍
2018 മേയ് മാസത്തിലാണ് കേരളത്തില്‍ നിപാ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. 18 പേരാണ് നിപ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയത്.
പി സി അബ്ദുല്ല
കോഴിക്കോട്: കൊവിഡ് മഹാമാരി വ്യാപനത്തിനിടെ നിപ വൈറസ് ഭീതിയും പുറത്തു വന്നത് കോഴിക്കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തി. നിപ ബാധ സംശയിക്കുന്ന മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 കാരന്‍ ഇന്നു പുലര്‍ച്ചെയാണ് മിംസ് ആശുപത്രിയില്‍ മരണപ്പെട്ടത്.
2018 മേയ് മാസത്തിലാണ് കേരളത്തില്‍ നിപാ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. 18 പേരാണ് നിപ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയത്.
2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിരീകരിച്ചത്. കോഴിക്കോട് പേരൊമ്പ്രക്കടുത്ത ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു പകര്‍ച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് നിഗമനം. എന്നാല്‍, നിപയുടെ ഉറവിടം സംബന്ിച്ച അന്തിമ കണ്ടെത്തലുകള്‍ പുറത്തു വന്നിട്ടില്ല.
രോഗം ബാധിച്ചു മരിച്ച 17 പേര്‍ക്കും രോഗം പടര്‍ന്നത് ആദ്യ നിപാ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തില്‍ നിന്നാണെന്നാണ് കണ്ടെത്തിയത്.
വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായത്.
2018 മേയ് 5 നു മരിച്ച സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ മുഹമ്മദ് സാബിത്ത് ആണ് ഇതിന്റെ ആദ്യ ഇര. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയില്‍ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംശയം ഉടലെടുത്തത്. തുടര്‍ന്ന് പനിയുമായി വീട്ടില്‍ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്ക് അയച്ചതിലൂടെ രോഗം സ്ഥിരീകരിച്ചു.
മേയ് 20നാണു് ഇവരില്‍ നിന്നുള്ള സാമ്പിളുകള്‍ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്. മേയ് 20നു് നഴ്‌സിങ്ങ് സഹായി ആയിരുന്ന ലിനി വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞു.
രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ലിനിയും അംഗമായിരുന്നു. നിപ ബാധിച്ചു കോഴിക്കോട്ട് മരിച്ച മൂന്നു പേര്‍ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്. പൂനേയിലേക്ക് അയച്ച രക്തസാമ്പിളുകള്‍ എല്ലാം വൈറസ് ബാധ സ്ഥിരീകരിച്ചു.
2018 ല്‍ മലപ്പുറത്തു രേഖപ്പെടുത്തിയ രണ്ടു മരണങ്ങളും നിപ മൂലമാണെന്ന് സ്ഥിരീകരിക്കെപ്പെട്ടു. 2018 ജൂണ്‍ 30 നാണ് മലപ്പുറം, കോഴിക്കോടെ ജില്ലകളെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ചത്. 2019 ജൂണില്‍ കൊച്ചിയില്‍ നിപ വൈറസ് ബാധിച്ച് 23 കാരനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച രണ്ടു പേര്‍ നീണ്ട ആശുപത്രി വാസത്തിനു ശേഷം ഛീവിതത്തിലേക്ക് തിരിച്ചെത്തിയത് 2018 ല്‍ കേരളത്തിന് ആശ്വാസമായി.

