നിപ: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

Update: 2023-09-13 09:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 4.30ന് ഓണ്‍ലൈനായാണ് യോഗം ചേരുക. യോഗത്തില്‍ അഞ്ചു മന്ത്രിമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Tags:    

Similar News