ഒരേ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

മുംബൈയില്‍ നിന്ന് 350 കി.മീ ദൂരെയുള്ള സംഗലിയിലെ മെയ്‌സല്‍ മേഖലയിലെ രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Update: 2022-06-20 15:04 GMT

പ്രതീകാത്മക ചിത്രം

സംഗലി(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ സംഗലിയില്‍ ഒരേ കുടുംബത്തിലെ ഒമ്പതുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്ന് 350 കി.മീ ദൂരെയുള്ള സംഗലിയിലെ മെയ്‌സല്‍ മേഖലയിലെ രണ്ട് വീടുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഇരു വീടുകളില്‍നിന്നും ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെത്തി.

സഹോദരന്മാരായ പോപട് വന്‍മോര്‍, ഡോ. മാണിക് വന്‍മോര്‍ അവരുടെ മാതാവ്, ഭാര്യമാര്‍, നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. വിഷം അകത്തുചെന്നാണ് ഒന്‍പതുപേരും മരിച്ചതെന്നാണ് പ്രാഥമിക സൂചന. വെറ്ററിനറി ഡോക്ടറായ മാണിക് വന്‍മോറിനും അധ്യാപകനായ പോപട് വന്‍മോറിനും വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. നിരവധി ആളുകളില്‍നിന്നായി ഇവര്‍ പണം കടം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.

പാല് വാങ്ങാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍ക്കാരിയായ പെണ്‍കുട്ടിയാണ് മാണിക് വന്‍മോറിന്റേയും കുടുംബത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. മരണവിവരം അറിയിക്കാനായി പോപട് വര്‍മയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ആ വീട്ടിലും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Tags:    

Similar News