നിലമ്പൂര്‍ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിച്ചു

Update: 2025-06-06 11:45 GMT

മലപ്പുറം: കലക്ടറേറ്റ് പടിക്കല്‍ കഴിഞ്ഞ 17 ദിവസമായി നിലമ്പൂരിലെ ആദിവാസികള്‍ നടത്തുന്ന രണ്ടാംഘട്ട ഭൂ സമരപ്പന്തല്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, എംഎം താഹിര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അജ്മല്‍ ഇസ്മാഈല്‍, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. 60 കുടുംബങ്ങള്‍ക്ക് 50 സെന്റ് വീതം നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ രേഖാമൂലം ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. ഇത് ആദിവാസി വിഭാഗത്തോട് സര്‍ക്കാര്‍ കാലങ്ങളായി കാണിക്കുന്ന വഞ്ചനയുടെ തുടര്‍ച്ചയാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തുടക്കം മുതല്‍ ഭൂ സമരപ്പന്തലിലുള്ള എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു അടക്കമുള്ള സമര നേതാക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി.