കനകമല കേസ്: എന്‍ഐഎ കോടതി ഇന്ന് വിധി പറയും

കേരള, തമിഴ്‌നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് ഇന്ന് പറയുക. ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.

Update: 2019-11-25 00:42 GMT

കൊച്ചി: സായുധാക്രമണത്തിനായി കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന് ആരോപിച്ചുള്ളകേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും. കേരള, തമിഴ്‌നാട് സ്വദേശികളായ 7 പ്രതികളുടെ വിധിയാണ് ഇന്ന് പറയുക. ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ വിചാരണ പിന്നീട് തുടങ്ങും.

2016 ഒക്ടോബറിലാണ് എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍നിന്ന് ആറു പ്രതികളെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് ഏതാനും പേരെ പിന്നീടും പിടികൂടി. കേസില്‍ ആകെ 15 പ്രതികളുണ്ടെങ്കിലും ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികളാണുള്ളത്.

തിരുനെല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയതീനും കേസില്‍ പ്രതിയാണെങ്കിലും വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിന്നീട് തീരുമാനിക്കും.

Tags:    

Similar News