യുപി വെടിവെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി

പ്രക്ഷോഭത്തിനിടെ സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദമായ റിപോര്‍ട്ടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

Update: 2019-12-25 12:46 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരേ നടന്ന പ്രതിഷേധ സമരങ്ങള്‍ക്കെതിരേ യുപി പോലിസ് നടത്തിയ നരനായാട്ടില്‍ ഇടപെട്ട് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് യുപി ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ സംസ്ഥാനത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദമായ റിപോര്‍ട്ടാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

സമരക്കാര്‍ക്ക് നേരെ പോലിസ് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്നായിരുന്നു പോലിസ് നിലപാട്. എന്നാല്‍ വേടിയേറ്റാണ് 14 പേര്‍ കൊല്ലപ്പെട്ടതെന്ന് മെഡിക്കള്‍ റിപോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പോലിസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. ഫിറോസാബാദില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് മരിച്ചത്.


Tags:    

Similar News