യുപി പോലിസ് സമരക്കാരെ തല്ലിച്ചതച്ച സംഭവം: പോലിസ് റിപോര്‍ട്ട് മുഖവിലയ്‌ക്കെടുത്ത് കേസ് അവസാനിപ്പിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍

പരാതി തള്ളിക്കളയുന്നത് കമ്മീഷന്റെ സംശയാസ്പദമായ സ്വഭാവം മാത്രമാണ് കാണിക്കുന്നതെന്നും മനുഷ്യാവകാശ ലംഘനത്തിന് ഇരകള്‍ക്കൊപ്പം നില്‍ക്കാതെ കുറ്റവാളികളോടൊപ്പമാണ് കമ്മീഷന്‍ നിലകൊണ്ടതെന്നും എന്‍സിഎച്ച്ആര്‍ഒ കുറ്റപ്പെടുത്തി.

Update: 2021-07-28 07:29 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് അമിത ബലപ്രയോഗത്തിലൂടെ സമരക്കാരെ ഗുരുതര പരിക്കേല്‍പ്പിച്ച കേസ് പോലിസ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍. 'കമ്മീഷന്റെ കൂടുതല്‍ ഇടപെടല്‍ ആവശ്യമില്ലെന്ന്' ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

യുപി പോലിസിന്റെ കിരാത വാഴ്ചയ്‌ക്കെതിരേ 2020 ജനുവരിയിലാണ് മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) പരാതി നല്‍കിയത്.

പരാതി നല്‍കി ഒന്നര വര്‍ഷത്തോളം പിന്നിടുമ്പോഴാണ് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ കേസ് അവസാനിപ്പിച്ചത്. അതേസമയം, കമ്മീഷന്‍ ലഖ്‌നൗ പോലിസ് സൂപ്രണ്ടില്‍ നിന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു.

ലഭിച്ച റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പരാതിക്കാരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പോലിസ് വ്യക്തമാക്കിയതായി മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. സമരങ്ങള്‍ക്കു മുമ്പ് പ്രതിഷേധക്കാര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. പോലിസിന്റെ അവകാശവാദങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് കേസ് അവസാനിപ്പിച്ചതെന്ന് എന്‍സിഎച്ച്ആര്‍ഒ കുറ്റപ്പെടുത്തി.

പരാതി തള്ളിക്കളയുന്നത് കമ്മീഷന്റെ സംശയാസ്പദമായ സ്വഭാവം മാത്രമാണ് കാണിക്കുന്നതെന്നും മനുഷ്യാവകാശ ലംഘനത്തിന് ഇരകള്‍ക്കൊപ്പം നില്‍ക്കാതെ കുറ്റവാളികളോടൊപ്പമാണ് കമ്മീഷന്‍ നിലകൊണ്ടതെന്നും എന്‍സിഎച്ച്ആര്‍ഒ കുറ്റപ്പെടുത്തി.

Tags:    

Similar News