അടുത്ത തവണത്തെ യോഗത്തിനെങ്കിലും ധനമന്ത്രിയെ വിളിക്കണം; ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്
വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു
ന്യൂഡല്‍ഹി: വാര്‍ഷിക ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകളിലും യോഗങ്ങളിലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പങ്കെടുക്കാത്തതിനെതിരേ പരിഹാസ്യവുമായി കോണ്‍ഗ്രസ്. നീതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്രയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലും കഴിഞ്ഞദിവസം വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി നിര്‍മലയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരം ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കേണ്ട ധനമന്ത്രി എവിടെയെന്നും ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.