സ്ഥാന മാറ്റം: ഡല്‍ഹി പോലിസ് കമ്മീഷ്ണറായി എസ് എന്‍ ശ്രീവാസ്തവയെ നിയമിച്ചു

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാനത്തിന്റെ സ്‌പെഷ്യല്‍ കമ്മീഷ്ണറായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച നിയമിച്ചിരുന്നു.

Update: 2020-02-28 10:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി പോലിസ് മേധാവിയായി എസ്എന്‍ ശ്രീവാസ്തവയെ നിയമിച്ചു. നിലവിലെ കമ്മീഷ്ണര്‍ അമൂല്യ പട്‌നായിക് നാളെ വിരമിക്കാനിരിക്കെയാണ് ശ്രീവാസ്തവയെ പുതിയ കമ്മീഷ്ണറായി നിയമിച്ചത്. ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷ്ണറായ ശ്രീവാസ്തവയ്ക്ക് കമ്മീഷ്ണറുടെ അധിക ചുമതല കൂടി നല്‍കുകയാണ് ചെയ്തത്.

'എന്റെ പ്രാഥമിക ജോലി സുരക്ഷിതത്വബോധം ഉറപ്പുവരുത്തുകയെന്നതാണ്. ജനങ്ങള്‍ക്ക് വേണ്ടി പോലിസുണ്ടെന്നും ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്എന്‍ ശ്രീവാസ്തവയെ ക്രമസമാധാനത്തിന്റെ സ്‌പെഷ്യല്‍ കമ്മീഷ്ണറായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പോലിസ് കമ്മീഷ്ണര്‍ പദവി കൂടി നല്‍കുന്നത്. 1985 ബാച്ച് ഐപിഎസ് ഓഫിസറാണ് ശ്രിവാസ്തവ. സിആര്‍പിഎഫ് ജമ്മുകശ്മീര്‍ സോണ്‍ സ്‌പെഷ്യല്‍ ഡിജിയായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ചാന്ദ്ബാഗ് മേഖലയില്‍ കടകള്‍ തുറക്കാന്‍ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതിെന്റ ലക്ഷണമാണിതെന്നും ഡല്‍ഹി പോലിസ് ജോയിന്റ് കമീഷണര്‍ ഒ.പി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.





Tags: