ന്യൂസിലാന്‍ഡില്‍ വീണ്ടും ജസീന്ത മന്ത്രിസഭ അധികാരമേറ്റു

Update: 2020-11-06 11:10 GMT

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജസീന്ത സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ജനങ്ങള്‍ വീണ്ടും തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും ഞങ്ങള്‍ അത് പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുമെന്നും മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം ജസീന്ത പറഞ്ഞു.

    നവംബര്‍ 25 ന് പാര്‍ലമെന്റ് തുറക്കും. മലയായായ പ്രിയങ്കാ രാധാകൃഷ്ണനും ജസീന്ത മന്ത്രിസഭയില്‍ അംഗമായിട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയായി ചരിത്രം രചിച്ച പ്രിയങ്കയ്ക്കു യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളാണു നല്‍കിയിട്ടുള്ളത്. ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120ല്‍ 64 സീറ്റുകള്‍ നേടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. ന്യൂസിലന്‍ഡില്‍ 1996നു ശേഷം ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്.

    ലേബര്‍ പാര്‍ട്ടിക്ക് 49 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ പ്രധാന എതിര്‍കക്ഷിയായ നാഷനല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകളും 34 സീറ്റുകളും മാത്രമാണ് നേടാനായത്.

New Zealand's Jasintha Ardern sworn in for second term





Tags: